പൂവുകള്‍ ചൂടിയുടുത്തൊരുങ്ങി
സിന്ദൂരചന്ദന തിലകങ്ങള്‍ ചാര്‍ത്തി
വളയിട്ട കൈകളിലേഴുതിരിയിട്ട
ദീപവുമേന്തി നമ്രശിരസ്കയായ്
ദുഃഖ ഭാരങ്ങള്‍ തളംകെട്ടി നില്കുമെന്‍
മനസിന്റെ ഇരുള്വീണ മുറികളില്‍
സ്നേഹപ്രകാശമായ് വന്നോരെന്‍
സൌഭാഗ്യ താരമേ
എന്‍ മിഴികോണില്‍ പൊടിയുന്ന
സങ്കടഭാരത്തിന്‍ കണ്ണുനീര്‍ തുള്ളികള്‍
ഒരു കൊച്ചു പുഞ്ചിരി തെന്നല്‍
തലോടലാല്‍ നുള്ളി മാറ്റി
നീയെനിക്കേകിയ സ്നേഹാമൃതത്തിന്റെ
കൈവിരല്‍ത്തുമ്പില്‍ പിടിച്ചെന്റെ
സ്വപ്ന ശലഭങ്ങള്‍ ചിറക്‌വിരിക്കുന്നു
സന്തോഷ സന്താപ മാത്രകള്‍
പങ്കിട്ടെടുത്തീ സുന്ദര ഭൂമിയില്‍
പാറി പറന്നിടാന്‍
നിന്‍ വിരല്‍ തുമ്പിന്റെ ലളനയേല്കുന്ന
തംബുരു വെന്നപോല്‍
സ്വപ്‌നങ്ങള്‍ കണ്ടു നിന്‍
മടിയില്‍ ശയിക്കുവാന്‍
ആനന്ദ സംഗീതധാരയായ്
മൃത്യുവിലലിയുംവരെ
നിന്നിലലിഞ്ഞിടാന്‍
സിന്ദൂരചന്ദന തിലകങ്ങള്‍ ചാര്‍ത്തി
വളയിട്ട കൈകളിലേഴുതിരിയിട്ട
ദീപവുമേന്തി നമ്രശിരസ്കയായ്
ദുഃഖ ഭാരങ്ങള്‍ തളംകെട്ടി നില്കുമെന്‍
മനസിന്റെ ഇരുള്വീണ മുറികളില്‍
സ്നേഹപ്രകാശമായ് വന്നോരെന്‍
സൌഭാഗ്യ താരമേ
എന്‍ മിഴികോണില്‍ പൊടിയുന്ന
സങ്കടഭാരത്തിന്‍ കണ്ണുനീര്‍ തുള്ളികള്‍
ഒരു കൊച്ചു പുഞ്ചിരി തെന്നല്‍
തലോടലാല്‍ നുള്ളി മാറ്റി
നീയെനിക്കേകിയ സ്നേഹാമൃതത്തിന്റെ
കൈവിരല്‍ത്തുമ്പില്‍ പിടിച്ചെന്റെ
സ്വപ്ന ശലഭങ്ങള്‍ ചിറക്‌വിരിക്കുന്നു
സന്തോഷ സന്താപ മാത്രകള്‍
പങ്കിട്ടെടുത്തീ സുന്ദര ഭൂമിയില്‍
പാറി പറന്നിടാന്‍
നിന്‍ വിരല്‍ തുമ്പിന്റെ ലളനയേല്കുന്ന
തംബുരു വെന്നപോല്‍
സ്വപ്‌നങ്ങള്‍ കണ്ടു നിന്‍
മടിയില്‍ ശയിക്കുവാന്‍
ആനന്ദ സംഗീതധാരയായ്
മൃത്യുവിലലിയുംവരെ
നിന്നിലലിഞ്ഞിടാന്‍
No comments:
Post a Comment