ശലഭ ചിറകുകള്‍ വീശി ഞാന്‍ ചേക്കെറിടട്ടെ
നീയറിയാതെ നിന്‍ സ്വപ്ന ശിഖരങ്ങളില്‍
കാതില്‍ കിന്നാരമോരോന്നു ചൊല്ലുവാന്‍
ദുഖങ്ങള്‍ ഒന്നുമേ പങ്കിട്ടെടുക്കാതെ
ആനന്ദ മാത്രകള്‍പങ്കിട്ടെടുത്തിടാന്‍
ഓര്‍ക്കാന്‍ മറന്നിടാന്‍ നമ്മുടെ
ഉള്ളിലെ സങ്കടതുണ്ടുകള്‍
പ്രണയമൊരു അഗ്നി പ്രവാഹമായ്
സ്വപ്നസിരകളില്‍ ഒഴുകുന്ന സൌന്ദര്യലഹരിയില്‍
കത്തി പടര്‍ന്നു ജ്വലിക്കുന്ന നിന്നുടെ
ഹൃദയ മേളത്തിന്നു നിശ്വാസതാളമായ്
ഇറ്റിറ്റു വീണങ്ങലിയുവാന്‍
എന്റെയീ വര്‍ണചിറകിന്റെ ഭംഗിയാല്‍
നിന്‍മനോ ജാലകവാതില്‍ ഞാന്‍ ചാരിടാം
അപ്സര സുന്ദരി നീ എന്റെ വര്‍ണ
ചിറകുകള്‍ നുള്ളി മാറ്റും വരെ
നീയറിയാതെ നിന്‍ സ്വപ്ന ശിഖരങ്ങളില്‍
കാതില്‍ കിന്നാരമോരോന്നു ചൊല്ലുവാന്‍
ദുഖങ്ങള്‍ ഒന്നുമേ പങ്കിട്ടെടുക്കാതെ
ആനന്ദ മാത്രകള്‍പങ്കിട്ടെടുത്തിടാന്‍
ഓര്‍ക്കാന്‍ മറന്നിടാന്‍ നമ്മുടെ
ഉള്ളിലെ സങ്കടതുണ്ടുകള്‍
പ്രണയമൊരു അഗ്നി പ്രവാഹമായ്
സ്വപ്നസിരകളില്‍ ഒഴുകുന്ന സൌന്ദര്യലഹരിയില്‍
കത്തി പടര്‍ന്നു ജ്വലിക്കുന്ന നിന്നുടെ
ഹൃദയ മേളത്തിന്നു നിശ്വാസതാളമായ്
ഇറ്റിറ്റു വീണങ്ങലിയുവാന്‍
എന്റെയീ വര്‍ണചിറകിന്റെ ഭംഗിയാല്‍
നിന്‍മനോ ജാലകവാതില്‍ ഞാന്‍ ചാരിടാം
അപ്സര സുന്ദരി നീ എന്റെ വര്‍ണ
ചിറകുകള്‍ നുള്ളി മാറ്റും വരെ
No comments:
Post a Comment