നിന്നോടെനിക്കുള്ള പ്രണയം
പറയുവാനറിയാതെ മൌനിയായ്
നിന്‍ നിഴല്‍ നോക്കി ഞാന്‍ നിന്നു
നെല്‍ച്ചെടി തുമ്പില്‍ തിരമാല നെയ്തു
ദൂരെക്കൊഴുകുന്ന മാരുതനോടിന്നു ഞാന്‍
നിന്നോടെനിക്കുള്ള പ്രണയം പറഞ്ഞു
ചിത്രശലഭങ്ങള്‍ കാണാതെ പൂവിന്റെയുള്ളിലെ
തേന്തുള്ളി നിന്ച്ചുണ്ടിനായ് ഞാന്‍ കരുതിവച്ചു
സായാഹ്ന സൌമ്യ സൂര്യരശ്മിതന്‍
ചെമ്പട്ട് ചേല ഞാന്‍ നിന്നോടോതുള്ള
പ്രണയ മാത്രകള്‍ക്കായ് നെയ്തുവച്ചു
എങ്കിലും
നിന്നോടുമാത്രമെന്‍ പ്രണയം
പറയുവാനാകാതെ യാത്രയാകുന്നു ഞാന്‍
പറയുവാനറിയാതെ മൌനിയായ്
നിന്‍ നിഴല്‍ നോക്കി ഞാന്‍ നിന്നു
നെല്‍ച്ചെടി തുമ്പില്‍ തിരമാല നെയ്തു
ദൂരെക്കൊഴുകുന്ന മാരുതനോടിന്നു ഞാന്‍
നിന്നോടെനിക്കുള്ള പ്രണയം പറഞ്ഞു
ചിത്രശലഭങ്ങള്‍ കാണാതെ പൂവിന്റെയുള്ളിലെ
തേന്തുള്ളി നിന്ച്ചുണ്ടിനായ് ഞാന്‍ കരുതിവച്ചു
സായാഹ്ന സൌമ്യ സൂര്യരശ്മിതന്‍
ചെമ്പട്ട് ചേല ഞാന്‍ നിന്നോടോതുള്ള
പ്രണയ മാത്രകള്‍ക്കായ് നെയ്തുവച്ചു
എങ്കിലും
നിന്നോടുമാത്രമെന്‍ പ്രണയം
പറയുവാനാകാതെ യാത്രയാകുന്നു ഞാന്‍
No comments:
Post a Comment