സൂര്യതേജസ്സലിഞ്ഞു തീരുമീയാഴിതന്‍
തീരത്തീമണല്‍ മെത്തയില്‍
മിഴികളില്‍ മിഴിനട്ടു കൈവിരല്‍
കോര്‍ത്തൊരുവാക്ക്പോലുമുരിയാടിടാതെ
നമ്മള്‍ പരസ്പരം പങ്കിട്ടെടുത്തൊരാ
പ്രണയലോലമാം സുന്ദരസന്ധ്യകള്‍
മിഴി ചിമ്മി നില്‍ക്കുമീ നക്ഷത്രജാലവും
ഇന്ദുപ്രകാശവുമറിയാതെ നിന്‍തനു
പുല്‍കി മയങ്ങിയ കുളിരാര്‍ന്നരാവുകള്‍
അറിയാതെ പറയാതെ വന്നെന്റെ
കരളിന്റെ കിളിവാതിലരികെ നീ പുഷ്പിച്ചു
നിന്നൊരാപകലുകള്‍രാത്രികള്‍
സ്വപ്നാടനത്തിലേതോയിരുള്‍വീണ
സത്രത്തിലേകാന്തമാത്രയില്‍
നിന്മിഴി ജാലകവാതില്‍ തുറന്നു നിന്‍
സ്വപ്നശയ്യാതലത്തിലര്‍പ്പിച്ച
പ്രണയവര്‍ണസൌഗന്ധികങ്ങള്‍
എത്രയെത്രവര്‍ണങ്ങള്‍ചാലിചെഴുതിനാം
നമ്മുടെ സ്വപ്നലോകങ്ങളില്‍മൃദുമന്ദഹാസഭംഗിയാല്‍
വിടരുന്ന നിന്‍ നീല മിഴികളില്‍ തെളിയുമാ
മാധുര്യമൂറും വര്‍ണചിത്രങ്ങള്‍
ഓര്‍ത്തിടാനേറെകൊതിയുള്ള മോഹന
സ്വപ്നമേ ഒരുവട്ടംകൂടിയെന്‍
കരളിന്റെ ജാലകം മെല്ലെ തുറന്നുനീ
വരികെന്നരികത്തിരുന്നു മൊഴിയുമോ
മിഴിയിണനനയാതെയലിയുമോയെന്നില്‍
മിഴികളില്‍ മിഴിനട്ടു കൈവിരല്‍
കോര്‍ത്തൊരുവാക്ക്പോലുമുരിയാടിടാതെ
നമ്മള്‍ പരസ്പരം പങ്കിട്ടെടുത്തൊരാ
പ്രണയലോലമാം സുന്ദരസന്ധ്യകള്‍
മിഴി ചിമ്മി നില്‍ക്കുമീ നക്ഷത്രജാലവും
ഇന്ദുപ്രകാശവുമറിയാതെ നിന്‍തനു
പുല്‍കി മയങ്ങിയ കുളിരാര്‍ന്നരാവുകള്‍
അറിയാതെ പറയാതെ വന്നെന്റെ
കരളിന്റെ കിളിവാതിലരികെ നീ പുഷ്പിച്ചു
നിന്നൊരാപകലുകള്‍രാത്രികള്‍
സ്വപ്നാടനത്തിലേതോയിരുള്‍വീണ
സത്രത്തിലേകാന്തമാത്രയില്‍
നിന്മിഴി ജാലകവാതില്‍ തുറന്നു നിന്‍
സ്വപ്നശയ്യാതലത്തിലര്‍പ്പിച്ച
പ്രണയവര്‍ണസൌഗന്ധികങ്ങള്‍
എത്രയെത്രവര്‍ണങ്ങള്‍ചാലിചെഴുതിനാം
നമ്മുടെ സ്വപ്നലോകങ്ങളില്‍മൃദുമന്ദഹാസഭംഗിയാല്‍
വിടരുന്ന നിന്‍ നീല മിഴികളില്‍ തെളിയുമാ
മാധുര്യമൂറും വര്‍ണചിത്രങ്ങള്‍
ഓര്‍ത്തിടാനേറെകൊതിയുള്ള മോഹന
സ്വപ്നമേ ഒരുവട്ടംകൂടിയെന്‍
കരളിന്റെ ജാലകം മെല്ലെ തുറന്നുനീ
വരികെന്നരികത്തിരുന്നു മൊഴിയുമോ
മിഴിയിണനനയാതെയലിയുമോയെന്നില്‍